മികച്ച വിദ്യാലയങ്ങൾക്ക് മൂന്ന് ലക്ഷം രൂപ അവാർഡ്

 

പി എം ഫൗണ്ടേഷൻ മികച്ച വിദ്യാലയങ്ങൾക്ക് അവാർഡുകൾ നൽകുന്നു .

Govt/Aided/Un Aided – LP/UP/HS/HSS  സ്കൂളുകൾക്ക് അപേക്ഷിക്കാം. ഹരിത വിദ്യാലയം എന്നതാണ് ഈ വർഷത്തെ അവാർഡിന് ആസ്പദമാകുന്ന വിഷയം.

അപേക്ഷിക്കുവാനുള്ള മാനദണ്ഡങ്ങൾ

1. പ്രകൃതി സംരക്ഷണത്തിന് ക്യാമ്പസ് നൽകിയിട്ടുള്ള പ്രാധാന്യങ്ങൾ. മരങ്ങളുടെ സംരക്ഷണം, ജല  സ്രോതസ്സുകൾ  എന്നിവ ഇതിൽ ഉൾപെടും

2. പ്ലാസ്റ്റിക് മുതലായ മാലിന്യ നിർമ്മാർജ്ജനത്തിനായി ക്യാമ്പസ് ആവിഷ്കരിച്ചിട്ടുള്ള നടപടികൾ

3. കൃഷി അനുബന്ധ കാര്യങ്ങളിൽ വിദ്യാർത്ഥികളുടെ പര്യാപ്തത. ക്യാമ്പസ്സിൽ ഉല്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ കൊണ്ട് സ്കൂൾ സ്വയം സുസ്ഥിരമാണോ എന്നിവ പ്രധാനമാണ്.

4 . വിദ്യാർത്ഥികളിൽ പാരിസ്ഥിതിക ബോധം വളർത്തിയെടുക്കുവാൻ സ്കൂൾ നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ മുതലായവ വിലയിരുത്തും.

ലഭിക്കുന്ന അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കുന്ന സ്കൂളുകൾ അവരുടെ മികവ് തെളിയിക്കുന്ന ദ്യശ്യാവതരണം സമിതി മുമ്പാകെ നടത്തേണ്ടതും, തുടർന്ന് തിരഞ്ഞെടുക്കുന്ന സ്കൂളുകളിൽ വിദഗ്‌ധ സമിതി സന്ദർശിക്കുന്നതുമാണ്. ഈ സ്കൂളുകളിൽ നിന്നും ആദ്യ മൂന്ന് സ്ഥാനക്കാരെ തെരഞ്ഞെടുക്കുകയും യഥാക്രമം 3 ലക്ഷം രൂപ , 2 ലക്ഷം രൂപ , 1 ലക്ഷം രൂപ ക്യാഷ് അവാർഡ്, പി എം ഫൗണ്ടേഷൻ വാർഷിക അവാർഡ് ദാന ചടങ്ങിൽ വെച്ച് നൽകുന്നതുമാണ്. ഹരിത വിദ്യാലയം എന്ന വിഷയത്തെ ആസ്പദമാക്കിയിട്ടുള്ള ഒരു self-assessment report അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കും ഇവിടെ  click  ചെയ്യുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 16.

അപേക്ഷകൾ അയക്കേണ്ട വിലാസം :

P M FOUNDATION

OPP. CHINMAYA VIDHYAPEET

WARRIAM ROAD, KOCHI -682016

 

Contact Us

Follow Us