100 % വിജയം കരസ്ഥമാക്കിയ മുസ്ലിം മാനേജ്‌മന്റ് വിദ്യാലയങ്ങളെ ആദരിക്കുന്നു

വിദ്യാലയങ്ങൾ കൈവരിക്കുന്ന വിശിഷ് നേട്ടത്തിനുള്ള അംഗീകാരമെന്ന നിലയിൽ 2018-ൽ SSLC /CBSE/ICSE-X  പരീക്ഷയിൽ കുറഞ്ഞത് 30  വിദ്യാര്ഥികളെങ്കിലും പരീക്ഷക്ക് ഇരുന്നിട്ടുള്ളതും എല്ലാ വിഷയങ്ങൾക്കും 'ബി ഗ്രേഡ് / 60 %' കൂടുതൽ മാർക്ക് നേടി 100 % വിജയം കരസ്ഥമാക്കിയ കേരളത്തിലെ മുസ്ലിം മാനേജ്‌മന്റ് വിദ്യാലയങ്ങളെ പ്രത്യേക പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു. കൂടാതെ SSLC /CBSE/ICSE-X  പരീക്ഷയിൽ 100 % വിജയം കരസ്ഥമാക്കിയ മുസ്ലിം ഓർഫനേജ് വിദ്യാലയങ്ങളെയും പ്രത്യേക പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നു..
  പരീക്ഷാ മേലധികാരിയിൽ  നിന്നും ലഭിക്കുന്ന റിസൾട് ഷീറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പിയും സ്കൂളിന്റെ പേര്, ഫോൺ നമ്പർ, അഡ്രസ്സ് ,    ഇ മെയിൽ അഡ്രസ്സ് , പരീക്ഷയ്ക്ക് ഇരുന്ന കുട്ടികളുടെ എണ്ണം,വിജയിച്ച കുട്ടികളുടെ എണ്ണം ഇവ പ്രത്യേകം കാണിച്ചു പ്രിൻസിപ്പലിന്റെ കവറിങ് ലെറ്റർ സഹിതം തപാൽ മുഖേന അപേക്ഷിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :2018 ജൂലൈ 31
അപേക്ഷകൾ അയക്കേണ്ട വിലാസം :
 P M FOUNDATION
ASWARYA, OPP CHINMAYA VIDHYAPEET
WARRIAM ROAD, KOCHI-682016
04842367279/ 9142244967
 

Contact Us

Follow Us