Prof. K A Jaleel Awards for Best Practices in Schools




 

 

 

 

പി എം ഫൌണ്ടേഷന്റെ മികച്ച ഹരിത വിദ്യാലയങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു

3 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂർ കുത്തുപറമ്പ സ്കൂളിന് :.

ഹരിതവിദ്യാലയം മുഖ്യപ്രമേയമാക്കി കേരളത്തിലെ എൽ പി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാലയങ്ങൾക്ക് പി എം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊ. കെ എ ജലീൽ അവാർഡിന് മൂന്ന് സ്കൂളുകൾ അർഹത നേടി. മൂന്ന് ലക്ഷം രൂപ സമ്മാനത്തുകയുള്ള ഒന്നാം സമ്മാനം കുത്തുപറമ്പ ഹയർ സെക്കൻഡറി സ്കൂളും രണ്ടു ലക്ഷം സമ്മാനമുള്ള രണ്ടാംസ്ഥാനം പാലക്കാട് ഭീമനാട് ഗവ. യൂ പി സ്കൂളും ഒരു ലക്ഷം സമ്മാനമുള്ള മൂന്നാം സ്ഥാനം കാസർഗോഡ് പിലിക്കോട് ഗവ. ഹയർ സെക്കണ്ടറി  സ്കൂളും സ്വന്തമാക്കി. 

ക്യാമ്പസുകളിലെ മരവും മണ്ണും  ജലവും സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ, മാലിന്യസംസ്കരണം, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ,പരിസ്ഥിതി അവബോധ പ്രവർത്തനങ്ങൾ തുടങ്ങിയവ വിലയിരുത്തിയാണ് അവാർഡുകൾ നിശ്ചയിച്ചത്. കേരളത്തിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നും അമ്പതോളം സ്കൂളുകൾ അവാർഡ് നിർണ്ണയ സമിതിക്കു മുന്നിൽ അപേക്ഷ സമർപ്പിച്ചു. അതിൽ നിന്നും പ്രാഥമിക പരിശോധനയിൽ തിരഞ്ഞെടുക്കപ്പെട്ട ഒൻപതു സ്കൂളുകളുടെ ദ്രിശ്യാവതരണവും രേഖാ പരിശോധനക്കും ശേഷം സ്ഥലസന്ദർശനവും നടത്തിയിട്ടാണ് അവാർഡ് നിർണ്ണയ സമിതി വിജയികളെ നിശ്ചയിച്ചത്. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മുൻ ചെയർമാൻ  , പ്രൊ. ഉമ്മൻ വി ഉമ്മൻ, കേരള സർവകലാശാല ബയോ ഇന്ഫോര്മാറ്റിക്സ് മേധാവി പ്രൊ. അച്യുത് ശങ്കർ നായർ, പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. എസ്‌. ഫൈസി, ദേശിയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.സ്. ജീജ എന്നിവരടങ്ങിയ ജൂറിയാണ് മൂല്യ നിർണയത്തിന് നേതൃത്വം നൽകിയത്. അവാർഡിനർഹമായ എല്ലാ സ്കൂളുകളും പൊതു മേഖലയിലുള്ള വിദ്യാലയങ്ങളാണ് എന്നത് ശ്രേദ്ധിക്കപ്പെടേണ്ട കാര്യമാണന്നും ജൂറി അഭിപ്രായപ്പെട്ടു. കേരളത്തിലെയെന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള അവാർഡാണ് പി.എം. ഫൗണ്ടേഷന്റേതെന്നു കമ്മിറ്റി വിലയിരുത്തി. ഡിസംബർ 23 നു കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന പി.എം. ഫൌണ്ടേഷൻ അവാർഡ് ദാന ചടങ്ങിൽ പുരസ്‌കാരങ്ങൾ വ്യവസായ മന്ത്രി എ.സി. മൊയ്‌തീൻ വിതരണം ചെയ്യുമെന്ന് ഫൌണ്ടേഷൻ  ചെയർമാൻ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ് അറിയിച്ചു.

 

Contact Us

Follow Us