ഇസ്ലാമിക് ഇന്റഗ്രേറ്റഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മികവിനുള്ള പി.എം. ഫൗണ്ടേഷൻ അവാർഡ് 2026
നിർദ്ദേശങ്ങൾ
ഇസ്ലാമികവും ആധുനികവുമായവിദ്യാഭ്യാസധാരകളെ ഫലപ്രദമായി സംയോജിപ്പിച്ച് ഗുണമേന്മയുള്ളതും ഉൾക്കൊള്ളുന്നതുമായമൂല്യാധിഷ്ഠിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആദരിക്കുന്നതിനുംപ്രോത്സാഹിപ്പിക്കുന്നതിനുമായി“പി. എം. ഫൗണ്ടേഷൻ ഇസ്ലാമിക സംയോജിത വിദ്യാഭ്യാസസ്ഥാപനങ്ങളിലെ മികവിനുള്ള അവാർഡ്”ഏർപ്പെടുത്തിയിരിക്കുന്നു.
വിദ്യാഭ്യാസരംഗത്ത്സമഗ്രമായ പാഠ്യപദ്ധതി, അക്കാദമിക മികവ്, സാങ്കേതികവിദ്യയുടെ ഫലപ്രദമായ പ്രയോജനം, ഗവേഷണോത്സുകത, സാമൂഹിക പ്രതിബദ്ധത, മാനവിക മൂല്യങ്ങൾ, ജനാധിപത്യബോധം, വൈവിധ്യങ്ങളെ മാനിക്കുന്ന സമീപനംഎന്നിവ വളർത്തിയെടുക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുകയും ആദരിക്കുകയുംചെയ്യുകഎന്നതാണ് ഈഅവാർഡിന്റെ ലക്ഷ്യം.
വിദ്യാഭ്യാസ ദർശനം, പാഠ്യപദ്ധതി വികസനം, അക്കാദമികനിലവാരം, ഭരണസംവിധാനം, ഗവേഷണ സംഭാവനകൾ, പൂർവവിദ്യാർത്ഥികളുടെ നേട്ടങ്ങൾ, സമൂഹബന്ധം, നൂതന വിദ്യാഭ്യാസരീതികൾ, വിദ്യാർത്ഥികളുടെ സമഗ്രവികസനം എന്നിവ സമഗ്രമായി പരിഗണിച്ചായിരിക്കുംഅവാർഡിനുള്ള തിരഞ്ഞെടുപ്പ്.
അപേക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാണ് നിങ്ങളുടെ സൗകര്യാർത്ഥം ഏത് ആപ്ലിക്കേഷൻ വേണമെങ്കിലും ഡൗൺലോഡ് ചെയ്ത് എടുക്കാം.പൂരിപ്പിച്ച അപേക്ഷ ആവശ്യമായ അനുബന്ധ രേഖകൾ സഹിതം ജൂലൈ 31ന് മുൻപായി താഴെ പറയുന്ന പി എം ഫൗണ്ടേഷന്റെ ഓഫീസിൽ post/ courier വഴി അയക്കേണ്ടതാണ്.
Prof. K.A. Jaleel Award for Best Practices in Schools of Kerala 2026 (Lastdate to apply: 20th July 2026)
2026-27 അധ്യയന വർഷത്തെ മികച്ച വിദ്യാലയങ്ങൾക്കുള്ള പി. എം ഫൗണ്ടേഷൻ അവാർഡിന് അപേക്ഷിക്കാം
അവാർഡിൻ്റെ പ്രമേയം: 'സമഗ്രവിദ്യാഭ്യാസം ബോധന നവീകരണത്തിലൂടെ'(Pedagogical Innovation for Holistic Education
കൊച്ചി ആസ്ഥാനമായി വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ മുപ്പത്തെട്ട് വർഷമായി പ്രവർത്തിച്ച് വരുന്ന പി.എം ഫൗണ്ടേഷൻ മികച്ച വിദ്യാലയങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രൊഫ കെ എ ജലീൽ അവാർഡിന് കേരളത്തിലെ എൽ.പി/ യു.പി മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള വിദ്യാലയങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 'സമഗ്രവിദ്യാഭ്യാസം ബോധന നവീകരണത്തിലൂടെ' എന്നതാണ് ഈ വർഷത്തെ അവാർഡിൻ്റെ പ്രമേയം. വിദ്യാർഥികളുടെ പഠനാനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള നൂതന അധ്യാപന രീതികൾ , അതിനായി പുതിയ സാങ്കേതിക വിദ്യകളും സംവിധാനങ്ങളും എങ്ങനെ ഉപയോഗിക്കുന്നു, പ്രൊജക്റ്റ് അധിഷ്ഠിത പഠനം, സമ്മിശ്ര പഠനം( blended learning) വിമർശനാത്മക ചിന്ത, പ്രശ്നപരിഹാര പരിശീലനം, വിവിധ വിഷയങ്ങളുടെ സന്തുലിത സംയോജനം, പുസ്തക പരിജ്ഞാനത്തിലുപരി കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കുന്ന സമീപന രീതികൾ എന്നിവ വിലയിരുത്തിയാണ് അവാർഡ് നിശ്ചയിക്കുക.
ലഭിക്കുന്ന അപേക്ഷകളിൽ നിന്നും പ്രാഥമിക പരിശോധനക്ക് ശേഷം ജൂറി തിരഞ്ഞെടുക്കുന്ന സ്കൂളുകൾ അവരവരുടെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന ദൃശ്യാവതരണം ഉൾപ്പെടെയുള്ള പ്രസൻ്റേഷൻ വിദഗ്ദ്ധ സമിതി മുമ്പാകെ നടത്തേണ്ടതാണ്. തുടർന്ന് ചുരുക്കപ്പട്ടികയിൽ വന്ന സ്കൂളുകളിൽ സന്ദർശനം നടത്തി ആയിരിക്കും മൂല്യനിർണ്ണയം പൂർത്തിയാക്കുക. ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്ന ക്രമത്തിൽ ക്യാഷ് അവാർഡ്, ഫലകം, പ്രശംസാപത്രം എന്നിവ ഫൗണ്ടേഷൻ്റെ വാർഷിക അവാർഡ് ദാന ചടങ്ങിൽ വെച്ച് നല്കുന്നതാണ്.
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.pmfonline.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 20 ജൂലൈ 2026.